Skip to main content

സി-ഡിറ്റിൽ ഐ.റ്റി. കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

സർക്കാർ സ്ഥാപനമായ സി-ഡിറ്റിൽ സർക്കാർ അംഗീകൃതവും പബ്ലിക് സർവീസ് മേഖലയിലെ ഒഴിവുകൾക്ക് ഉപയുക്തവുമായ പി.ജി.ഡി.സി.എ, അഡ്വാൻസ്ഡ് ഡിപ്ലോമ, ഡി.സി.എ, മറ്റു ഡിപ്ലോമ കോഴ്‌സുകൾ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ തുടങ്ങിയവയ്ക്ക് സി-ഡിറ്റ് അംഗീകൃത പഠനകേന്ദ്രങ്ങൾ വഴി അപേക്ഷ ക്ഷണിച്ചു.  Java, .Net, PHP, Python പ്രോഗ്രാമിംഗ്,  Tally Certification, മലയാളം കമ്പ്യൂട്ടിംഗ്, ഫോറിൻ അക്കൗണ്ടിംഗ്, ഹാർഡ്‌വെയർ നെറ്റ്‌വർക്കിംഗ് തുടങ്ങിയ ഐ.ടി കോഴ്‌സുകളുടേയും അഡ്മിഷൻ തുടരുന്നു. കുടുതൽ വിവരങ്ങൾക്ക് സി-ഡിറ്റ് പഠനകേന്ദ്രവുമായി ബന്ധപ്പെടണം. വെബ്‌സൈറ്റ്: www.tet.cdit.org ഫോൺ: 0471-2321360/2321310. 
പി.എൻ.എക്സ്.2382/19

date