Skip to main content

ഡിഫാം പാർട്ട് ഒന്ന് പരീക്ഷ

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിഫാം പാർട്ട്  I (സപ്ലിമെന്ററി) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ ആഗസ്റ്റ് 12 മുതൽ നടത്തും. അപേക്ഷകർ നിശ്ചിതതുകയ്ക്കുളള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ 25ന് മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കണം. കോളേജുകളിൽ നിന്നുളള അപേക്ഷകൾ 26ന് മുമ്പ് ചെയർപേഴ്‌സൺ, ബോർഡ് ഓഫ് ഡി.ഫാം എക്‌സാമിനേഷൻസ്, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾ www.dme.kerala.gov.in ലും വിവിധ ഫാർമസി കോളേജുകളിലും ലഭിക്കും.
പി.എൻ.എക്സ്.2383/19

date