Skip to main content

പ്രവാസി പരാതി പരിഹാര കമ്മറ്റി 20ന്

 ജില്ലയിലെ പ്രവാസികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് ജില്ലാ പ്രവാസി പരാതി പരിഹാര കമ്മറ്റി ജൂലൈ 20ന് യോഗം ചേരും. കളക്ട്രേറ്റില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു അധ്യക്ഷത വഹിക്കും. പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുളള പരാതികള്‍ 19നകം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0481 2560282 

date