Skip to main content
പുരസ്‌കാരം ഏറ്റുവാങ്ങുന്ന റവന്യു ജീവനക്കാരന്‍ പ്രശാന്ത്.

മികച്ച പ്രകടനത്തിന് 13 പേര്‍ക്ക് പുരസ്‌കാരം 

കര്‍മോല്‍സവ് 2019 തില്‍ ഏറ്റവുമധികം ഫയല്‍ തീര്‍പ്പാക്കിയവരും സേവനരംഗത്ത് മികച്ച പ്രകടനം  കാഴ്ച വെച്ചവരുമായ 13 പേര്‍ക്കു  മന്ത്രി എം എം മണി ഇടുക്കിയില്‍ നടന്ന സ്വാന്തത്ര ദിനാഘോഷ ചടങ്ങില്‍ പുരസ്‌കാരം നല്‍കി. 
സംസ്ഥാന സര്‍ക്കാരിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി കര്‍മോല്‍സവ് 2019 ഇടുക്കി കല്ലെക്ടറേറ്റില്‍ കളക്ടറുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. കര്‍മോല്‍സവ് 2019 ത്തില്‍ 45 ദിവസത്തിനകം ഇരുപതിനായിരത്തിലധികം  ഫയലുകളാണ് തീര്‍പ്പാക്കിയത്. 
അന്‍വര്‍ ഹക്ക് പിഎസ്, രാജേഷ് കെ. ആര്‍, സുമിതമോള്‍ സി. എസ്, ശ്രീകല കെ, നിഷാമോള്‍ എം. പി, റോയി സെബാസ്റ്റ്യന്‍, രേഷ്മ ബി, പോള്‍ മാത്യു, ജിജോ പി. ജോണ്‍, ജിമ്മി അഗസ്റ്റിന്‍, മനേഷ് ബി, പ്രശാന്ത് പി, സൗമ്യ കെ.വി  എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായവര്‍. 

date