Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ് 

തത്തമംഗലം ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊമേഴ്‌സ് നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍, സീനിയര്‍ ലാബ് അസിസ്റ്റന്റ്-ബാങ്കിങ് ആന്‍ഡ് ഇന്‍ഷൂറന്‍സ് ഒഴിവുകളുണ്ട്. കൊമേഴ്‌സ് നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ക്ക് എം.കോമും ബി.എഡും സെറ്റുമാണ് യോഗ്യത.

 സീനിയര്‍ ലാബ് അസിസ്റ്റന്റ്-ബാങ്കിങ് ആന്‍ഡ് ഇന്‍ഷൂറന്‍സിന് വി.എച്ച്.എസ്.ഇ. ജനറല്‍ ഇന്‍ഷൂറന്‍സോ ബാങ്കിങ് ആന്‍ഡ് ഇന്‍ഷൂറന്‍സോ യോഗ്യതകളുണ്ടാവണം. 

യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 10ന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. 

date