Skip to main content

ബാലസൗഹൃദ പദ്ധതിയുമായി പാറശാല ഗ്രമപഞ്ചായത്ത്

    കുട്ടികളുടെ മാനസിക-ശാരീരിക ഉന്നമനത്തിനായി ബാലസൗഹൃദ പഞ്ചായത്ത് പദ്ധതിയുമായി പാറശാല ഗ്രമപഞ്ചായത്ത്.  കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുന്ന കാലഘട്ടത്തില്‍ അതിനെ പ്രതിരോധിക്കാന്‍ കുട്ടികളെ  മാനസികമായി തയാറാക്കുന്നതിനും മാനസികമായും ശാരീരികമായും ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്നതുമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രസിഡന്റ് എസ്. സുരേഷ് പറഞ്ഞു.
  ഗ്രാമപഞ്ചായത്ത്  രണ്ടുലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് അമ്പതിനായിരം രൂപയും ചെലവഴിച്ചാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.  കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ വഴി ബാലസഭകള്‍, ബാലസഭാ കലോത്സവം, അവധിക്കാല ക്യാമ്പ്, ക്യാമ്പയ്‌നുകള്‍ എന്നിവ സംഘടിപ്പിച്ചിരുന്നു. പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ പഞ്ചായത്ത് ഫണ്ട്, തനത് ഫണ്ട് എന്നിവ ഉപയോഗിച്ച് ശിശു സൗഹൃദ ശുചിമുറി, സ്മാര്‍ട്ട് ക്ലാസ് റൂം, ഡൈനിങ് ഹാള്‍, അടുക്കള, കുട്ടികളുടെ പാര്‍ക്ക് എന്നിവ നിര്‍മിച്ചു. 
(പി.ആര്‍.പി. 1320/2019) 

date