Skip to main content

ഭക്ഷ്യ സുരക്ഷാ ഗ്രാമം: ബോധവല്‍കരണ ക്ലാസുകള്‍ സമാപിച്ചു

 

    സമ്പൂര്‍ണ ഭക്ഷ്യ സുരക്ഷാ ഗ്രാമത്തിനായി തെരഞ്ഞെടുത്ത ചെമ്മരുതി ഗ്രാമ പഞ്ചായത്തില്‍ നവംബര്‍ 23 മുതല്‍ ആരംഭിച്ച ബോധവല്‍ക്കരണ ക്ലാസുകള്‍ സമാപിച്ചു. 10 ദിവസങ്ങളിലായി നടന്ന ക്ലാസില്‍ ജനപ്രതിനിധികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ വോളന്റിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍, മുതിര്‍ന്ന പൗര•ാര്‍, പാചക തൊഴിലാളികള്‍, വ്യാപാരി വ്യവസായികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്.

    ക്ലാസുകള്‍ക്ക് നുട്രീഷനിസ്റ് ലക്ഷ്മി ശങ്കര്‍, ഭക്ഷ്യ സുരക്ഷ ഓഫീസര്‍ ജോണ്‍ വിജയകുമാര്‍, മെഡിക്കല്‍ ഓഫീസര്‍ അന്‍വര്‍ അബ്ബാസ്, കെ.എന്‍ ഗോപകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.  ചെമ്മരുതി കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ നടന്ന സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലീം ഉദ്ഘാടനം ചെയ്തു.  ക്ലാസിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കിണറുകളില്‍ നിന്നും കുടിവെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. വ്യാപാര സ്ഥാപങ്ങളിലും മാര്‍ക്കറ്റുകളിലും ഹോട്ടലുകളിലും പരിശോധന കര്‍ശനമാക്കി.  
(പി.ആര്‍.പി. 1322/2019)

date