Skip to main content

പറവട്ടാനി ഗ്രാസ് കോർട്ട് നിർമ്മാണോദ്ഘടനം ഇന്ന് (ഡിസംബർ 13)

പറവട്ടാനി ഗ്രാസ് കോർട്ട് നിർമാണ ഉദ്ഘാടനം ഇന്ന് (ഡിസംബർ 13) വൈകീട്ട് 6 മണിക്ക് കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ നിർവഹിക്കും. സെവൻസ് ഫുട്ബോൾ കളിക്കാൻ കഴിയുന്ന വിധമാണ് പറവട്ടാനി ഗ്രൗണ്ടിൽ പുൽത്തകിടി മൈതാനം നിർമ്മിക്കുന്നത്. 2.5 കോടി രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിൽ മൈതാനം നിർമ്മിക്കുന്നത്. കോർപറേഷൻ മേയർ അജിതാ വിജയൻ അധ്യക്ഷത വഹിക്കും. അർജുന അവാർഡ് ജേതാവ് ഐ എം വിജയൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ എന്നിവർ വിശിഷ്ടാതിഥികളാകും. കെട്ടിടം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ശ്രീമാല റിപ്പോർട്ട് അവതരിപ്പിക്കും. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം എൽ റോസി സ്വാഗതവും, അസിസ്റ്റന്റ് എഞ്ചിനീയർ ശശികല പി ആർ നന്ദിയും പറയും. ഡെപ്യൂട്ടി മേയർ റാഫി ജോസ് പി, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, ചെയർമാന്മാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കും.

date