Skip to main content

സവാള വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ

വിപണിയിൽ സവാളയുടെ വിലവർദ്ധനവ് പിടിച്ചുനിർത്താൻ സർക്കാർ ഇടപെടൽ ആരംഭിച്ചു.  സപ്ലൈകോ, ഹോർട്ടികോർപ്പ് അധികാരികളുടെ യോഗം ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിൽ നടന്നു.  കേന്ദ്ര സർക്കാർ ഏജൻസികളിൽ നിന്നും ഇറക്കുമതി ചെയ്തതും, ആഭ്യന്തര കമ്പോളത്തിൽ നിന്നും വാങ്ങിയതുമായ സവാള അടിയന്തരമായി വിപണിയിലെത്തിക്കാൻ നടപടി തുടങ്ങി.  നാഫെഡ് മുഖേന സംഭരിച്ച 26 ടൺ സവാള ഹോർട്ടികോർപ്പ് വിപണിയിലെത്തിക്കും.  കേന്ദ്ര വ്യാപാർ ഭണ്ടാര ഏജൻസിയിൽ നിന്നും വാങ്ങിയ സവാള 50 ടൺ അഞ്ച് ദിവസത്തിനുള്ളിൽ സപ്ലൈകോ വിതരണം ചെയ്യും.
പി.എൻ.എക്‌സ്.4526/19

date