Skip to main content

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം

 

 

മലമ്പുഴ വനിതാ ഐ.ടി.ഐ. യില്‍ 2018 ഓഗസ്റ്റ് എം.ഐ.എസ്. പോര്‍ട്ടല്‍ വഴി പ്രവേശനം നേടി 2019 ജൂലൈയില്‍ അഖിലേന്ത്യാ ട്രേഡ് പരീക്ഷ പരാജയപ്പെട്ട ട്രെയിനികള്‍ക്ക് ജനുവരിയില്‍ നടത്തുന്ന ടെസ്റ്റില്‍ (സപ്ലിമെന്ററി) പങ്കെടുക്കുന്നതിന് നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കാം.  '0230 - ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് - 00-800-അദര്‍ റസീപ്റ്റ്‌സ് - 88 - അദര്‍ - ഐറ്റംസ്' എന്ന ശീര്‍ഷകത്തില്‍ 170 രൂപ അടച്ച അസ്സല്‍ ചെലാന്‍, അപേക്ഷകളുടെ രണ്ട് പകര്‍പ്പുള്‍, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കിന്റെ പകര്‍പ്പ്, ഒന്നാം വര്‍ഷ പരീക്ഷയില്‍ പങ്കെടുത്ത ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ജനുവരി 23 ന് വൈകിട്ട് നാലിനകം ബന്ധപ്പെട്ട പ്രിന്‍സിപ്പാള്‍മാര്‍ക്ക് അപേക്ഷ നല്‍കണം. 60 രൂപ ഫൈനോടുകൂടി ജനുവരി 25 ന് വൈകിട്ട് നാല് വരെ അപേക്ഷ നല്‍കാം. ഫോണ്‍ : 0491-2815181.

date