Skip to main content

ഗ്രാമപഞ്ചായത്ത് ഐ എസ് ഒ സർട്ടിഫിക്കേഷൻ : ജില്ലാ തല പ്രഖ്യാപനം നാളെ

ജില്ലയിൽ 86 ഗ്രാമപഞ്ചായത്തുകളും ഐ എസ് ഒ നിലവാരത്തിലേക്കുയർന്നതിന്റെ ഭാഗമായി ജില്ലാതല പ്രഖ്യാപനം നാളെ (ജനു.23) തൃശൂർ ടൗൺഹാളിൽ നടക്കും. രാവിലെ 11 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ജില്ലാതല പ്രഖ്യാപനം നടത്തും. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ അധ്യക്ഷത വഹിക്കും. ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഗ്രാമപഞ്ചായത്തുകൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ മുഖ്യാതിഥിയാകും.
എം പിമാർ, എം എൽ എമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. പഞ്ചായത്ത് ഡയറക്ടർ എം പി അജിത്കുമാർ പൗരാവകാശ രേഖ പ്രകാശനം ചെയ്യും. കില ഡയറക്ടർ ജോയ് ഇളമൺ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയ് ജോൺ റിപ്പോർട്ട് അവതരിപ്പിക്കും.

date