Skip to main content

മികവ് ട്വന്റി ട്വന്റിക്ക് കൊടുങ്ങല്ലൂർ മണ്ഡലത്തിൽ തുടക്കം

സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഒരോ വിദ്യാലയത്തിന്റെയും പുരോഗമനത്തിനാവശ്യമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിന് എം.എൽ.എയുടെ സന്ദർശന പരിപാടി ആരംഭിച്ചു. കൊടുങ്ങല്ലൂർ മണ്ഡലത്തിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളിലും മികവ് 2020 എന്ന പേരിലാണ് സന്ദർശനം നടത്തുന്നത്. 30 വരെയുള്ള തിയ്യതികളിലായി മണ്ഡലത്തിലെ എല്ലാ ഹെസ്‌ക്കൂൾ, ഹയർ സെക്കന്ററി വിദ്യാലയങ്ങളിലാണ് സന്ദർശനം നടത്തുന്നത്.
ഇതുവരെ മണ്ഡലത്തിൽ 35 കോടി രൂപ വിവിധ പദ്ധതികളായി വിദ്യഭ്യാസ മേഖലയിൽ അനുവദിക്കുകയും ഭൂരിഭാഗവും പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ വിദ്യാലയ സന്ദർശനവേളയിൽ ഒരോ വിദ്യാലയങ്ങളിലും സംസ്ഥാന തലത്തിൽ പുരസ്‌ക്കാരങ്ങൾ നേടിയ വിദ്യാർത്ഥികളെയും അധ്യാപകരെയും അനുമോദിക്കുന്നുണ്ട്. കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും പുരസ്‌കാരം നൽകി അനുമോദിക്കുന്നതും പദ്ധതിയുടെ ഭാഗമായി നടക്കും. തെക്കൻ താണിശേരി സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്‌കൂളിൽ വി.ആർ.സുനിൽകുമാർ എം.എൽ.എ. പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.കെ.സോജൻ അധ്യക്ഷത വഹിച്ചു.

date