Skip to main content

ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

 

    കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളില്‍ സവിശേഷ കഴിവ് പ്രകടിപ്പിക്കുന്ന അഞ്ച് വയസിനും 18 വയസിനുമിടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്നും ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 15ന് മുന്‍പ് വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജില്ലാ ശിശുക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.wcd.kerala.gov.in, ഫോണ്‍ 0471-2345121, 8848199143.
     (പി.ആര്‍.പി. 47/2020)

date