Skip to main content

കർഷക തൊഴിലാളി ക്ഷേമനിധി അംശദായം സ്വീകരിക്കാൻ സിറ്റിംഗ്

കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനും വേണ്ടി തൃശൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ സിറ്റിംഗ് നടത്തുന്നു. ക്ഷേമനിധി ഓഫീസിൽ മുൻകൂട്ടി അപേക്ഷ നൽകിയവരെ മാത്രമേ സിറ്റിങിൽ അംഗങ്ങളായി ചേർക്കൂ. പുതുതായി ചേരാൻ ആഗ്രഹിക്കുന്നവർ സ്‌കൂൾ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്സ്ബുക്കിന്റെ ആദ്യ പേജ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടിക്കാഴ്ചയ്ക്ക് വരുന്ന സമയത്തും മേൽപറഞ്ഞവയുടെ ഒറിജിനലും പകർപ്പും കൊണ്ട് വരേണ്ടതാണ്.
ഫെബ്രുവരി മാസത്തിൽ ജില്ലയിലെ പഞ്ചായത്തുകളിൽ നടത്തുന്ന സിറ്റിങ്ങുകളുടെ തിയതി താഴെ ചേർക്കുന്നു. എളവള്ളി ഫെബ്രുവരി 11, ചൂണ്ടൽ 13, പുത്തൻചിറ 15, പടിയൂർ 18, മാടക്കത്തറ 20, താന്ന്യം 25 എന്നിങ്ങനെയാണ് നടത്തുന്നത്. 24 മാസത്തിൽ കൂടുതൽ അംശദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവരുടെ കുടിശിക അന്നേദിവസം പഞ്ചായത്തിൽ സ്വീകരിക്കുന്നതാണ്.

date