Skip to main content

ചിപ്പികൂൺ കൃഷിയിൽ വിജയഗാഥ രചിച്ച് കുടുംബശ്രീ കൂട്ടായ്മ

ചിപ്പികൂൺ കൃഷിയിൽ വിജയഗാഥ രചിച്ച് കുടുംബശ്രീ കൂട്ടായ്മ. എടത്തിരുത്തി ചാമക്കാല പത്താം വാർഡിലെ മഞ്ഞുതുള്ളി കുടുംബശ്രീയിലെ അഞ്ച് സ്ത്രീകളാണ് കൂൺകൃഷിയിൽ നേട്ടം കൈവരിച്ചത്. കുടുംബശ്രീ യൂണിറ്റുകൾക്ക് സ്വയംതൊഴിൽ സംരംഭത്തിന്റെ ഭാഗമായാണ് കൂൺകൃഷി ആരംഭിച്ചത്. കുടുംബശ്രീയിലെ സഫിയ അബ്ദു, സജ്ന, സറീന, ഹസീന സമദ്, ഹസീന താമറു എന്നിവരാണ് കൃഷി നടത്തിയത്. മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ഇവർക്ക് പരിശീലനവും നൽകിയിരുന്നു. ഒന്നര മാസം മുമ്പാണ് ചിപ്പി കൂൺകൃഷി ആരംഭിച്ചത്. മണ്ണുത്തിയിൽ നിന്ന് കൊണ്ട് വന്ന 100 ബെഡ് കൂൺ വിത്താണ് കൃഷി ചെയ്തത്. സഫിയ അബ്ദുവിന്റെ വീട്ടിൽ പ്രത്യേകം തയ്യാറാക്കിയ ഷെഡിലായിരുന്നു കൃഷി. ഒരു മാസം പിന്നിട്ടപ്പോഴാണ് വിളവെടുപ്പിന് തയ്യാറായത്. ഒരു കിലോഗ്രാം കൂണിന് 450 രൂപയാണ് വില. വെള്ളിയാഴ്ച്ച നടന്ന ചടങ്ങിൽ എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് ചിപ്പി കൂൺകൃഷിയുടെ വിളവെടുപ്പ് നടത്തി. വാർഡ് മെമ്പർ ഗീതാ മോഹൻദാസ്, സി.ഡി.എസ് ചെയർപേഴ്സൺ ഐഷാബി മുഹമ്മദ് എന്നിവർ സംസാരിച്ചു.

date