Skip to main content

വേദനകള്‍ മറന്ന് അവര്‍ ഒത്ത് കൂടി; നവ്യാനുഭവമായി പാലിയേറ്റീവ് സംഗമം

പാട്ടുകള്‍ പാടിയും നൃത്തച്ചുവടുകള്‍ വെച്ചും കൂടെയിരുന്ന് ഭക്ഷണം കഴിച്ചും ചെങ്കള ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തകരും ശരീര വേദനകള്‍ മറന്ന് രോഗബാധിതരും പഞ്ചായത്ത് അംഗങ്ങളും ഒത്തുകൂടിയപ്പോള്‍ ചെര്‍ക്കള മാര്‍ത്തോമ സ്‌ക്കൂള്‍ പരിസരത്ത് സംഘടിപ്പിച്ച പാലിയേറ്റീവ് സംഗമം വേറിട്ട അനുഭവമായി. ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഉണര്‍വ് 2020 എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ പാലിയേറ്റീവ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച 15 പേരെ ചടങ്ങില്‍ ആദരിച്ചു. 100 രോഗികള്‍ക്ക് പുതപ്പുകള്‍ നല്‍കി. കിടപ്പുരോഗികള്‍ ഉണ്ടാക്കിയ സോപ്പ്, അലക്കുപൊടി, ഫിനോയില്‍, പേപ്പര്‍ പേന എന്നിവ യുടെ വില്‍പ്പയും ഉണ്ടായിരുന്നു. കാസര്‍കോട് സര്‍ക്കാര്‍ നഴ്‌സിംഗ് കേളജ് വിദ്യാര്‍ത്ഥിനികള്‍, പിഎച്ച്‌സിയിലെജീവനക്കാര്‍, പാലിയേറ്റിവ് രോഗികള്‍, ആശാ, പാലിയേറ്റിവ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.ഫാദര്‍ കെ ജി മാത്യു മുഖ്യാതിഥിയായി. മെഡിക്കല്‍ഓഫീസര്‍ ഡോ. ഷമീമ തല്‍വീര്‍ മുഖ്യ പ്രഭാഷണം നടത്തി. ഖയ്യൂം മാന്യ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ ്പ്രസിഡന്റ് ശാന്തകുമാരിടീച്ചര്‍, സ്ഥിരം സമിതി അധ്യക്ഷരായ ഹാജിറ മുഹമ്മദ്കുഞ്ഞി, അഹമ്മദ് ഹാജി, പഞ്ചായത്ത് അംഗങ്ങളായ താഹിര്‍, സലാം പാണലം, മണിചന്ദ്രകുമാരി, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, സിന്ധു, ഓമന, ജയശ്രീ, സദാനന്ദന്‍, സഫിയ, മഹമ്മൂദ് തൈവളപ്പ്, സെക്കന്ററി പാലിയേറ്റീവ് വളണ്ടിയര്‍ ബി സി കുമാരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജശേഖരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date