Skip to main content

സ്പോര്‍ട്സ് കൗണ്‍സില്‍ സോണല്‍ സെലക്ഷന്‍ ചൊവ്വാഴ്ച

 

 

 

കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സ്‌കൂള്‍, പ്ലസ് വണ്‍,കോളജ് സ്പോര്‍ട്സ് അക്കാദമി എലൈറ്റ്, ഓപറേഷന്‍ ഒളിമ്പ്യ സ്‌കീം തെരഞ്ഞെടുപ്പ് സൊണല്‍ സെലക്ഷന്‍  ഇന്ന് (ജനുവരി 28)  കോഴിക്കോട് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജ് ഗ്രൗണ്ടില്‍ നടക്കും. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്ബോള്‍, സ്വിമ്മിംഗ്, ബോക്സിങ്, ജൂഡോ, ഫെന്‍സിംഗ്, ആര്‍ച്ചറി, റസ്ലിംഗ്, തയ്ഖ്വോണ്‍ഡോ, സൈക്ലിംഗ്, നെറ്റ്ബോള്‍, ഹോക്കി, കബഡി, ഹാന്ഡറ്ബോള്‍, ഖോ-ഖോ, വെയ്റ്റ്ലിഫ്റ്റംഗ്, സോഫ്റ്റ് ബോള്‍ (കോളജ് മാത്രം) എന്നീ ഇനങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഫോണ്‍: 0495 2722593.

 

date