Skip to main content

വിർച്വൽ റിയാലിറ്റി, മിക്‌സഡ് റിയാലിറ്റി മായക്കാഴ്ചകൾ കെൽട്രോണിൽ ആസ്വദിക്കാം

സർക്കാർ സ്ഥാപനമായ കെൽട്രോൺ തിരുവനന്തപുരം വെള്ളയമ്പലത്തെ ക്യാംപസിൽ ഡിജിറ്റൽ രംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകളായ വിർച്വൽ റിയാലിറ്റി, മിക്‌സഡ് റിയാലിറ്റി സാങ്കേതികവിദ്യകളിലൂടെ വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വിസ്മയക്കാഴ്ചകൾ ആസ്വദിക്കാൻ അവസരം.  കുറഞ്ഞനിരക്കിൽ പൊതുജനങ്ങൾക്ക് വിർച്വൽ റിയാലിറ്റിയുടെ മായക്കാഴ്ചകൾ ആസ്വദിക്കാൻ www.ksg.keltron.in ലോ വെള്ളയമ്പലത്തെ കെൽട്രോൺ ആസ്ഥാനത്ത് നേരിട്ടോ മുൻകൂട്ടി ബുക്ക് ചെയ്യാം.  കൂടുതൽ വിവരങ്ങൾക്ക്: 0471-4094444(611), 9188665545.
പി.എൻ.എക്സ്.403/2020

date