Skip to main content

കയർ വ്യവസായം  സൂര്യോദയ വ്യവസായമാണെന്നു മന്ത്രി തോമസ് ഐസക്  ആലപ്പുഴ : കയർ വ്യവസായം  സൂര്യോദയ വ്യവസായമാണെന്നു കയർ - ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക്. 

 സംസ്ഥാന കയർ വികസന വകുപ്പ്  കയർ മേഖലയുടെ രണ്ടാം പുനഃസംഘടന ലക്ഷ്യമിട്ടു  'ഉദിച്ചുയർന്ന കയർ വ്യവസായം 'എന്ന പേരിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം കയർ മേഖലക്കായി  400 കോടി ചിലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ഈ വർഷം 20000 ടൺ കയർ ആണ് ഉൽപ്പാദിപ്പിക്കേണ്ടത്. ഇതുവരെ 16000 ടൺ ഉൽപ്പാദിപ്പിച്ചു കഴിഞ്ഞു. ഇനിയുള്ള മാസം  4000 ടൺ കൂടി പിരിച്ചെടുക്കണം. ഒരുമിച്ചു നിന്നാൽ ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.   ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീൻ കയർ പിരി സംഘങ്ങൾക്ക് പത്തു വീതം വിന്യസിച്ചു നൽകും.  ജില്ലയിൽ 4 യൂണിറ്റ് ആട്ടോമാറ്റിക് റാറ്റ് മെഷീൻ യൂണിറ്റുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 
 ആലപ്പുഴയിലെ കയർ മ്യൂസിയം സമുച്ചയത്തിന്റെ ഒരു ഭാഗം ഏപ്രിലിൽ തുറക്കും. കയർപിരി സംഘങ്ങൾക്കു  മ്യൂസിയം സന്ദർശിക്കാനുള്ള പഠന യാത്രയാണ് ഇതിന്റെ ലക്ഷ്യം. 
  അടുത്ത വർഷം 250 കയർ ഫാക്ടറികളും ജില്ലയിൽ സ്ഥാപിക്കും. ഇതിലൂടെ കയർ മേഖലയിൽ  സ്വയം പര്യാപ്തത നേടാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ യന്ത്രവത്കൃത തറികൾ ഉയർന്നു വരാൻ പോകുകയാണ്. അവിടെ ഉൽപ്പാദിപ്പിക്കുന്ന കയർ ഉല്പന്നങ്ങൾ  റിലൈൻസ്, ഐക തുടങ്ങിയ കമ്പനികൾ വാങ്ങിക്കാമെന്നു ധാരണ ആയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അടുത്ത വർഷം 25000 ടൺ കയർ ഭുവസ്ത്രം ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യം.  ഇന്ത്യൻ പ്രതിരോധ മേഖല, ഖനി, റയിൽവേ തുടങ്ങിയ മേഖലകളെ കൊണ്ടു ഭൂവസ്ത്രം വാങ്ങിപ്പിക്കുവാനുള്ള തയ്യാറടുപ്പിലാണ്. ഇതിന്റെ ഭാഗമായി ഇന്ത്യൻ സംസ്ഥാനങ്ങളിലെ കയർ മന്ത്രിമാരെ ക്ഷണിച്ചിരിക്കുകയാണെന്നും ഏപ്രിലിൽ ഇവരുടെ യോഗം വിളിച്ചു ചേർക്കുമെന്നും മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. 

ചടങ്ങിൽ  620 ആട്ടോമാറ്റിക് ലൂമുകൾ 61 സംഘങ്ങൾക്കായും 3000 ഇലക്രോണിക് റാട്ടുകൾ, 91 വില്ലോയിങ് മെഷീനുകൾ എന്നിവയും വിതരണം ചെയ്തു. റിമോട്ട് സ്‌കീം  വായ്‌പകൾ, സംഘങ്ങളുടെ വൈദ്യുതി കുടിശിക, എന്നിവക്കുള്ള കടാശ്വാസ പദ്ധതികളുടെ പ്രഖ്യാപനവും മന്ത്രി നടത്തി. കോറിഡോർ മാറ്റ്, റോപ്പ്മാറ്റ് എന്നിവ നിർമ്മിക്കുന്നതിനുള്ള പരിശീലന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

 ചടങ്ങിൽ  ജില്ലാ  പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. എ. എം. ആരിഫ് എംപി, കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ചെയർമാൻ ടി. കെ ദേവകുമാർ, കയർ വികസന വകുപ്പ് ഡയറക്ടർ എൻ. പത്മകുമാർ, കയർ മെഷിനറി ഫാക്ടറി ചെയർമാൻ കെ. പ്രസാദ്, കയർഫെഡ് പ്രസിഡണ്ട് എൻ. സായികുമാർ, കയർ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. കെ. ഗണേശൻ, റൊമാറ്റിക് ചെയർമാൻ കെ. ആർ ഭഗീരഥൻ, കയർ മെഷിനറി ഫാക്ടറി മാനേജിംഗ് ഡയറക്ടർ പി. വി ശശീന്ദ്രൻ,   ജില്ലാ പഞ്ചായത്ത് മെമ്പർ കെ. ടി മാത്യു, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഷീന സനൽകുമാർ, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകൻ, സിപിഐഎം ജില്ലാസെക്രട്ടറി ആർ. നാസർ, കയർ വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ കെ എസ് പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ( ചിത്രമുണ്ട് )

ReplyReply allForward

date