Post Category
വനിതാ കമ്മീഷനില്‍ ഗവേഷണപഠനം
ഗവേഷണ പഠനങ്ങള്‍ നടത്തി മുന്‍പരിചയമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മൈനര്‍/മേജര്‍ ഗവേഷണ പഠനങ്ങള്‍ക്ക് പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. ഗവേഷണ വിഷയങ്ങള്‍, അപേക്ഷര്‍ക്ക് വേണ്ട യോഗ്യത, പ്രൊപ്പോസല്‍ തയ്യാറാക്കേണ്ട രീതി, നിബന്ധനകള്‍ തുടങ്ങി ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വനിതാ കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ് (www.keralawomenscommission.gov.in). വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം തയ്യാറാക്കിയിട്ടുള്ള പ്രൊപ്പോസലുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. പ്രൊപ്പോസലുകള്‍ ഫെബ്രുവരി 20 ന് മുമ്പ് ലഭിക്കണം.
പി.എന്‍.എക്‌സ്.451/18
date
- Log in to post comments