Post Category
ഏകദിന ശില്പശാല അഞ്ചിന്
കോട്ടയം ജില്ലയെ ബാലസൗഹൃദമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ആസൂത്രണ സമിതിയുടെയും കിലയുടെയും സംയുക്താഭിമുഖ്യത്തില്‍ ഏകദിന ശില്‍പശാല ഫെബ്രുവരി അഞ്ചിന് രാവിലെ 9.30 മുതല്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ശില്പശാല ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി മുഖ്യപ്രഭാഷണം നടത്തും. തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്‍മാരും ക്ഷേമകാര്യ സ്ഥിരം സമിതി മേധാവികളും ജില്ലാതല വകുപ്പ് മേധാവികളും ശില്പശാലയില്‍ പങ്കെടുക്കും.
(കെ.ഐ.ഒ.പി.ആര്‍-251/18)
date
- Log in to post comments