Skip to main content

തോട്ടം തൊഴിലാളികള്‍ക്ക് ആനുകൂല്യം

 

കോവിഡ് - 19 ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാഴികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനായി രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ മെയ് 13 നകം വിവരങ്ങള്‍ ഫോണ്‍ മുഖേന നെന്മാറ പ്ലാന്റേഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ അറിയിക്കണമെന്ന് പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പേര്, രജിസ്റ്റര്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, ബാങ്കിന്റെ പേര്, അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.കോഡ് സഹിതമുള്ള വിവരങ്ങളാണ് അറിയിക്കേണ്ടത്. ഫോണ്‍: 04923 244070.

date