Skip to main content

കലാമണ്ഡലം ലേഡീസ് ഹോസ്റ്റൽ ക്വാറന്റീൻ കേന്ദ്രമാക്കി

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് 14 ദിവസത്തെ നിരീക്ഷണത്തിലിരിക്കാൻ കലാമണ്ഡലം ലേഡീസ് ഹോസ്റ്റൽ ക്വാറന്റീൻ കേന്ദ്രമാക്കി. വെള്ളിയാഴ്ച വൈകിട്ട് പോത്തന്നൂരിൽ നിന്ന് എത്തിയ സ്ത്രീയും ഒന്നര വയസ്സുള്ള കുഞ്ഞും വയോധികനായ പിതാവും അടങ്ങുന്ന മൂന്നംഗ കുടുംബത്തിനാണ് ഹോസ്റ്റൽ തുറന്നു കൊടുത്തത്. ശനിയാഴ്ച (മെയ് 16) വാൽപ്പറ സ്വദേശിയായ ഒരാളും കൂടി ഇതര സംസ്ഥാനത്തു നിന്ന് ഹോസ്റ്റലിൽ ക്വാറന്റീനിൽ എത്തിയിട്ടുണ്ട്. ലേഡീസ് ഹോസ്റ്റലിലെ 10 മുറികളാണ് ക്വാറന്റീൻ കേന്ദ്രമാക്കാൻ അനുവദിച്ചത്.
വള്ളത്തോൾ നഗർ പഞ്ചായത്തിലെ പിഎൻഎൻഎം ആയുർവേദ മെഡിക്കൽ കോളേജ് പ്രവാസികൾക്കുള്ള ക്വാറന്റീൻ കേന്ദ്രമാണ്. അവിടെ ഉണ്ടായിരുന്നവരെ പഞ്ചായത്ത് വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്കായിട്ടാണ് കേരള കലാമണ്ഡലം ലേഡീസ് ഹോസ്റ്റൽനെ ക്വാറന്റീൻ കേന്ദ്രമാക്കിയത്.

date