Skip to main content

ലോക്  ഡൗൺ കാലത്ത് അഴിയൂരിൽ 30 ലക്ഷം പെൻഷൻ തുക  വീടുകളിൽ  എത്തിച്ചു

 

 

 

വിവിധ സാമൂഹ്യ പെൻഷനുകളായി 30 ലക്ഷം രൂപ വാർഡ് ആർ ആർ ടി മുഖേന വീടുകളിൽ എത്തിച്ച് അഴിയൂർ.  പഞ്ചായത്ത് മെമ്പർ സാക്ഷ്യപ്പെടുത്തിയ സ്ലിപ്പ് പ്രകാരമാണ് പെൻഷൻ  വീഡുകളിലെത്തിച്ചത്.  അഴിയൂർ എസ്.ബി.ഐയിൽ   നിന്ന് 25 ലക്ഷം രൂപയും ചോമ്പാല സെൻട്രൽ ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപയുമാണ് ഗുണഭോക്താക്കളുടെ കയ്യിൽ നേരിട്ട് എത്തിച്ചത്.

 

 ബാങ്കുകളിലെ അനിയന്ത്രിത തിരക്ക് ഇല്ലാതാക്കാനാണ് ബാങ്കുകളുടെ സഹകരണത്തോടെ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വീഡുകളിൽ എത്തിക്കാൻ തീരുമാനിച്ചത്.  സർക്കാർ വിതരണം ചെയ്യുന്ന സാമൂഹ്യ സുരക്ഷാ പെൻഷനുകളാണ് ഇങ്ങനെ വിതരണം ചെയ്തത്. സഹകരണ ബാങ്കിലൂടെ നൽകുന്ന പെൻഷനുകൾ നേരിട്ട് എത്തിക്കുമ്പോൾ ദേശസാൽകൃത ബാങ്കുകളിലെ അക്കൗണ്ടുകളിൽ വരുന്ന തുക ഗുണഭോക്തക്കൾ നേരിട്ട് ബാങ്കുകളിൽ വന്ന് വാങ്ങണമായിരുന്നു. ഈ പ്രതിസന്ധി മറികടക്കുന്നതിന്  ബാങ്കുകൾ സഹകരിച്ചത് വയോജനങ്ങൾ അടക്കമുള്ളവർക്ക്  ലോക് ഡൗൺ  കാലത്ത് ആശ്വാസമായി. 

date