ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോസ്റ്റല്‍ അര്‍ബന്‍ സഹകരണ ബാങ്കിന്റെയും ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും തുകയായ 10,56,055 രൂപ സംഭാവന ചെയ്തു. ബാങ്ക് ചെയര്‍മാന്‍ എച്ച് ബേസില്‍ ലാല്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മക്ക് ചെക്ക് കൈമാറി. വൈസ് ചെയര്‍മാന്‍ ഷിബു നെല്‍സണ്‍, ജനറല്‍ മാനേജര്‍ എ ആര്‍ ഷൈലമ, സ്റ്റാഫ് അംഗങ്ങളായ ചുമാര്‍, ഷാജി എന്നിവര്‍ സന്നിഹിതരായി.
കുന്നത്തൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ വ്യക്തികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയ 15,200 രൂപ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ യുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് അനില്‍കുമാര്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറി.
വാര്‍ധക്യകാല പെന്‍ഷനില്‍ നിന്നും 3,000 രൂപ നല്‍കിയ ഐവര്‍കാല കാവിനാല്‍ പുത്തന്‍ വീട്ടില്‍ ചെല്ലമ്മ, പെന്‍ഷന്‍ തുകയില്‍ നിന്നും 10,000 രൂപ നല്‍കിയ മുതുപിലക്കാട് പടിഞ്ഞാറ് വള്ളത്തേത്ത് വീട്ടില്‍ ഇന്ദിരയമ്മ, പഠനയാത്രയ്ക്കായി മാറ്റിവച്ചിരുന്ന 2,200 രൂപ നല്‍കിയ എല്‍ വൈ എല്‍ പി എസിലെ സിദ്ധാര്‍ത്ഥ് എന്നിവരാണ് സംഭാവന നല്‍കിയത്.
(പി.ആര്‍.കെ. നമ്പര്‍. 1392/2020)
- Log in to post comments