Skip to main content

ധനസഹായം നല്‍കി

കൊവിഡ്  19 സാഹചര്യത്തില്‍ രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്തു ജില്ലാ പഞ്ചായത്ത് 2020-21 സാമ്പത്തികവര്‍ഷ പദ്ധതിയിലുള്‍പ്പെടുത്തി ഡയാലിസിസിന് ധന സഹായം അനുവദിച്ചു.  ഏപ്രില്‍ ഒന്‍പതു മുതല്‍ മെയ് 15 വരെ  ഡയാലിസിസ് ചെയ്യുന്ന 317 രോഗികള്‍ക്ക്  ആയിരം രൂപ സഹായം നല്‍കി. കൊവിഡ് 19 നിലനില്‍ക്കുന്നതിനാല്‍ പ്രസ്തുത പദ്ധതിയുടെ കാലാവധി 20 (20/05/2020) വരെ നീട്ടിയതായി പാലിയേറ്റീവ് കെയര്‍ ജില്ലാ നോഡല്‍ ഓഫീസര്‍ അറിയിച്ചു.
 

date