Post Category
സീനിയർ സൂപ്രണ്ട്: അപേക്ഷ തിയതി നീട്ടി
സിമെറ്റ് നഴ്സിംഗ് കോളേജുകളിലെ സീനിയർ സൂപ്രണ്ട് തസ്തികയ്ക്ക് ഒരു വർഷത്തെ കരാർ നിയമനത്തിനുള്ള അപേക്ഷ തീയതി നീട്ടി. സർക്കാർ/ പൊതുമേഖല/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിന്നും സീനിയർ സൂപ്രണ്ട് തസ്തികയിൽ നിന്നും വിരമിച്ചവരും നവംബർ ഒന്നിന് 60 വയസ് കഴിയാത്തവർക്കും അപേക്ഷിക്കാം. കരാർ വേതനം 15000 രൂപ (വർദ്ധിപ്പിക്കാൻ സാധ്യത). പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 25 വരെ നീട്ടി. കൂടുതൽ വിവരങ്ങൾ www.simet.in ൽ ലഭിക്കും. ഫോൺ: 0471-2302400.
പി.എൻ.എക്സ്.1928/2020
date
- Log in to post comments