Skip to main content

കൈത്തറി  തൊഴിലാളി  ക്ഷേമനിധി: ആനുകൂല്യം ലഭിക്കാത്തവർ ബന്ധപ്പെടണം

    കേരള  കൈത്തറി  തൊഴിലാളി  ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക്  കോവിഡ്-19 മായി ബന്ധപ്പെട്ട അനുവദിച്ച പ്രത്യേക ധനസഹായമായ 1000/ രൂപ, ഗുണഭോക്താകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതായി ചെയർമാൻ അറിയിച്ചു. അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് ആനുകൂല്യം അയച്ചു വരുന്നുണ്ട്. അക്കൗണ്ട് പരിശോധിച്ച് ആനുകൂല്യം ഇതുവരെ ലഭിക്കാത്ത അംഗങ്ങൾ ബാങ്ക് പാസ്ബുക്ക്, ക്ഷേമനിധി കാർഡ്, അധാർകാർഡ്, എന്നിവയുടെ പകർപ്പും ഫോൺ നമ്പറും താഴെ കൊടുത്ത ഇ-മെയിൽ വിലാസത്തിൽ എത്രയും വേഗം നൽകണമെന്നും ബോർഡ് ചെയർമാൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർമാരെ ഫോൺ നമ്പറിൽ ബന്ധപ്പെടണം. കണ്ണൂർ, കാസർഗോഡ്, വയനാട്:  handloomknr1989@gmail.com, ഫോൺ:9446229713, 9387743190. കോഴിക്കോട്, മലപ്പുറം, പാലക്കാട്: keralahandloomkkd@gmail.com, ഫോൺ:9747567564. എറണാകുളം,തൃശ്ശൂർ,ആലപ്പുഴ,കോട്ടയം:handloomekm123@gmail.com, ഫോൺ:9446451942. തിരുവനന്തപുരം, കൊല്ലം:khwwfbtvm@gmail.com, ഫോൺ:9995091541.
പി.എൻ.എക്സ്.1930/2020

date