Skip to main content

വാളയാർ ചെക്പോസ്റ്റ് വഴി 1068 പേർ കേരളത്തിലെത്തി

 

 ഇതര സംസ്ഥാനങ്ങളിൽ  നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന്   ( മെയ് 30 നു വൈകിട്ട് 6 വരെ) 1068 പേർ  കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 527 പുരുഷൻമാരും 315 സ്ത്രീകളും 226 കുട്ടികളുമുൾപ്പെടെയുള്ളവർ 412 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 317 കാറുകൾ, 78 ഇരുചക്രവാഹനങ്ങൾ,5 ട്രാവലറുകൾ,11 മിനി ബസുകൾ, ഒരു ആംബുലൻസ് എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.

date