Skip to main content

സാമൂഹ്യ നീതി വകുപ്പ് ആനുകൂല്യങ്ങള്‍ക്കുളള അപേക്ഷ ഫോമുകള്‍ വെബ്സൈറ്റില്‍ ിന്നും ഡൗണ്‍ലോഡ് ചെയ്യണം

 

 

സാമൂഹ്യ നീതി വകുപ്പ് ഭിന്നശേഷിക്കാര്‍, മിശ്രവിവാഹിതര്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന വിവിധ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുളള അപേക്ഷ ഫോമുകള്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.  ലോക്ഡൗണില്‍ അപേക്ഷ ഫോമുകള്‍ക്കായി ഓഫീസിലെത്തണ്ട.  ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പ്, ഭിന്നശേഷി പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിക്കാരുടെ പെണ്‍മക്കള്‍ക്കുമുളള വിവാഹ ധനസഹായം, വിദ്യാകിരണം, വിദ്യാജ്യോതി, മന്ദഹാസം, സ്വാശ്രയ വിദൂരവിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, തുല്യതാ പഠനസഹായം തുടങ്ങിയ പദ്ധതികള്‍ക്കുളള അപേക്ഷ ഫോമുകള്‍ www.sjdkerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷകളും പരാതികളും dsjokkd@gmail.com  എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം.  ഫോണ്‍ : 0495 2371911.

 

date