Skip to main content

ജൂണ്‍ മാസത്തെ റേഷന്‍ വിഹിതം

 

 
എഎവൈ  (അന്ത്യോദയ അന്നയോജന) കാര്‍ഡിന് 30.കി.ഗ്രാം അരി ,5 കി.ഗ്രാം ഗോതമ്പ്,  സൗജന്യമായും ഒരു കി.ഗ്രാം പഞ്ചസാര 21  രൂപയ്ക്കും ലഭിക്കും. കേന്ദ്ര സര്‍ക്കാറിന്റ പിഎംജികെഎവൈ   പദ്ധതി പ്രകാരം ഓരോ അംഗത്തിനും 5 കി.ഗ്രാം അരിയും കാര്‍ഡിന് ഒരു കി.ഗ്രാം പയര്‍ / കടല സൗജന്യമായി   ലഭിക്കും.
പിഎച്ച്.എച്ച്  (മുണ്‍ഗണന) കാര്‍ഡിലെ ഓരോ അംഗത്തിനും 4. കി.ഗ്രം. അരി  ഒരു കി.ഗ്രാം ഗോതമ്പ് കി.ഗ്രാമിന് രണ്ട്  രൂപ നിരക്കിലും . പിഎംജികെഎവൈ   പദ്ധതി പ്രകാരം ഓരോ അംഗത്തിനും 5 കി.ഗ്രാം അരിയും കാര്‍ഡിന് ഒരു കി.ഗ്രാം പയര്‍ / കടല സൗജന്യമായി ലഭിക്കും
എന്‍പിഎസ്  (പൊതുവിഭാഗം സബ്സിഡി) ഓരോ അംഗത്തിനും 2 കി.ഗ്രാം അരി നാല് രൂപ നിരക്കില്‍, അധിക വിഹിതമായി കാര്‍ഡിന് 10. കിഗ്രാം അരി കി.ഗ്രാമിന്  15  രൂപ നിരക്കിലും ലഭ്യതക്കനുസരിച്ച്. ആട്ട ഒരു കി.ഗ്രാം മുതല്‍  3 കിഗ്രാം വരെ    കിലോയ്ക്ക് 17  രൂപ നിരക്കില്‍ ലഭിയ്ക്കും
എന്‍പിഎന്‍എസ്  ( പൊതുവിഭാഗം നോണ്‍സബ്സിഡി) കാര്‍ഡിന് 2 കി.ഗ്രാം അരി കി.ഗ്രാമിന് 10.90 നിരക്കില്‍ അധിക വിഹിതമായി കാര്‍ഡിന് 10. കിഗ്രാം അരി കി.ഗ്രാമിന്  15  രൂപ നിരക്കിലും ലഭ്യതക്കനുസരിച്ച് ആട്ട ഒരു കി.ഗ്രാം മുതല്‍  3 കിഗ്രാം വരെ    കിലോയ്ക്ക് 17  രൂപ നിരക്കില്‍ ലഭിയ്ക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  

എഎവൈ, പി.എച്ച്.എച്ച്  കാര്‍ഡുടമകള്‍ക്കുള്ള പിഎംജികെഎവൈ  അരി വിഹിതം ജൂണ്‍ 21നും   എന്‍പിഎസ്, എന്‍പിഎന്‍എസ്  കാര്‍ഡുടമകള്‍ക്കുള്ള അധിക വിഹിതമായ 10. കി.ഗ്രാം അരി വിതരണം ജൂണ്‍ എട്ടിനും ആരംഭിക്കും.
എല്ലാ വിഭാഗത്തിലുമുള്ള വൈദ്യുതീകരിക്കപ്പെട്ട  വീടുകളിലെ കാര്‍ഡിന്  അര ലിറ്ററ് മണ്ണെണ്ണയും  വൈദ്യുതീകരിക്കപ്പെടാത്ത  വീടുകളിലെ കാര്‍ഡിന്  4 ലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് 20  രൂപ നിരക്കില്‍ ലഭിക്കും.

 

 

 

date