Skip to main content

ജുണ്‍ മാസത്തെ റേഷന്‍ വിതരണം

ജൂണ്‍ മാസം എ.എ.വൈ കാര്‍ഡുകാര്‍ക്ക് 30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യ നിരക്കില്‍ വിതരണം ചെയ്യും. പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കാര്‍ഡിന് 1 കിലോ പയര്‍ അല്ലെങ്കില്‍ 1 കിലോ കടല എന്നിവയും സൗജന്യ  നിരക്കില്‍ ലഭിക്കും. എപ്രില്‍, മെയ് മാസങ്ങളില്‍  കടല/പയര്‍ ലഭിക്കാത്തവര്‍ക്ക് അതും കൂടി ചേര്‍ത്ത് 3 കിലോ ലഭിക്കും. ജൂണ്‍ 21 മുതല്‍ പി.എം.ജി.കെ.എ.വൈ  പദ്ധതി പ്രകാരമുളള അരി വിതരണം ചെയ്യും.

പി.എച്ച്.എച്ച്  കാര്‍ഡുകാര്‍ക്ക് ആളൊന്നിന് 4 കിലോ അരിയും 1 കിലോ ഗോതമ്പും രണ്ടുരുപ നിരക്കിലും പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കാര്‍ഡിന് 1 കിലോ പയര്‍ അല്ലെങ്കില്‍ 1 കിലോ കടല സൗജന്യ  നിരക്കിലും വിതരണം ചെയ്യും. എപ്രില്‍, മെയ് മാസങ്ങളില്‍  കടല/പയര്‍ ലഭിക്കാത്തവര്‍ക്ക് അതും കൂടി ചേര്‍ത്ത് 3 കിലോ ലഭിക്കും. ജൂണ്‍ 21 മുതല്‍ പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം 5 കിലോ അരി സൗജന്യ  നിരക്കില്‍ വിതരണം ചെയ്യും.
മുന്‍ഗണനേതര സബ്‌സിഡി കാര്‍ഡുകാര്‍ക്ക് ആളൊന്നിന് 2 കിലോ  അരി വിതം നാല് രുപ നിരക്കിലും മുന്‍ഗണനേതര നോണ്‍ സബ്‌സിഡി കാര്‍ഡുകാര്‍ക്ക് കാര്‍ഡിന് 2 കി.ഗ്രാം അരി വിതം 10.90 രുപ നിരക്കിലും വിതരണം ചെയ്യും. അധിക വിഹിതമായി കാര്‍ഡിന് 10 കിലോ അരി 15 രുപ നിരക്കില്‍ ജൂണ്‍ 8 മുതല്‍ വിതരണം ചെയ്യും.  ലഭ്യതയനുസരിച്ച് കാര്‍ഡിന് 1 മുതല്‍ 3 വരെ ആട്ട 17 രുപ നിരക്കില്‍ വിതരണം ചെയ്യും. ഇ കാര്‍ഡുകാര്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയും എന്‍.ഇ. കാര്‍ഡുകാര്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയും  ലിറ്ററിന് 20 രുപ നിരക്കില്‍ വിതരണം ചെയ്യും.

date