Post Category
സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി
ആശ്രമങ്ങള്‍, മഠങ്ങള്‍, വൃദ്ധ സദനങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവക്ക് സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് നല്‍കുന്ന പരിപാടിയില്‍ വടകരയിലെ സിദ്ധ സമാജത്തിലെ അന്തേവാസികള്‍ക്ക് 50 സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി. വടകരയിലെ സിദ്ധാശ്രമത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ആശ്രമം പ്രതിനിധി എസ്.സനന്ദന് കിറ്റുകള്‍ കൈമാറി. അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ പി. സീമ, ജീവനക്കാരായ ശ്രീജിത്ത് കുമര്‍ കെ.പി, ജൂനിയര്‍ മാനേജര്‍ ജയന്‍ എന്‍, വടകര സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഓഫീസര്‍ ഇന്‍ ചാര്‍ജ് സോന സി.കെ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments