Post Category
പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
സംസ്ഥാന സര്‍ക്കാരിന്റെ പുനര്‍ഗേഹം പദ്ധതിയിലുള്‍പ്പെടുത്തി കോഴിക്കോട് ജില്ലയില്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/സൈക്കോളജി എന്നിവയില്‍ എതെങ്കിലും ഒരു വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ള 22 നും 45 നും മദ്ധ്യേപ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ജൂണ്‍ 10 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. എം.എസ്. ഓഫീസ് / കെ.ജി.ടി.ഇ/ വേഡ് പ്രോസസിംഗ് (ഇംഗ്ളീഷ് & മലയാളം)/ പി.ജി.ഡി.സി.എ എന്നിവ അഭികാമ്യം. ഇ മെയില്‍ വിലാസം: ddfcalicut@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04952383780.
date
- Log in to post comments