Skip to main content

ധനസഹായം നൽകും

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ തൊഴിലാളികൾക്ക് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് ധനസഹായം നൽകുന്നു. ജില്ലയിലെ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന് കീഴിൽ 2020 മാർച്ച് 31നകം രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കാണ് 1000 രൂപ വീതം താൽക്കാലിക ധനസഹായം വിതരണം ചെയ്യുക.
കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതി, ബാർബർ - ബ്യൂട്ടിഷൻ ക്ഷേമപദ്ധതി, ഗാർഹിക തൊഴിലാളി, അലക്ക് തൊഴിലാളി, ക്ഷേത്ര ജീവനക്കാർക്കുള്ള ക്ഷേമപദ്ധതി എന്നിവയിൽ ഏതെങ്കിലും പദ്ധതികളിൽ അംഗത്വം എടുത്തവർക്കാണ് ധനസഹായം നൽകുന്നത്.
കൃത്യമായ മാസവരി അടക്കാതെ അംഗത്വം നഷ്ടപ്പെട്ടവർ ഉൾപ്പടെ എല്ലാവർക്കും ധനസഹായത്തിന് അപേക്ഷിക്കാം. boardswelfareassistance.lc.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0487-2385900 എന്ന നമ്പറിൽ ബന്ധപ്പെടുക.

date