Skip to main content

ബീഡി-ചുരുട്ട് തൊഴിലാളി പെൻഷൻ ലഭിക്കാത്തവർ മസ്റ്ററിംഗ് നടത്തണം

കേരള ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നവരിൽ നാളിതുവരെ മസ്റ്ററിംഗ് ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കൾ ജൂൺ 29 മുതൽ ജൂലൈ 15 വരെ അക്ഷയകേന്ദ്രങ്ങളിൽ നേരിട്ടു ഹാജരായി മസ്റ്ററിംഗ് നടത്തണം. ബയോമെട്രിക്ക് മസ്റ്ററിംഗിൽ പരാജയപ്പെടുന്നവർ അക്ഷയകേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന പരാജയ സർട്ടിഫിക്കറ്റ് സഹിതം ജൂലൈ 22 നകം ലൈഫ് സർട്ടിഫിക്കറ്റ് ക്ഷേമനിധി ബോർഡിൽ സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തീകരിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0497 2706133.

date