Skip to main content

കഥകളും കളിചിരിയുമായി 'കിളിക്കൊഞ്ചല്‍' കുട്ടികളിലേക്ക്

 

 

 

കൊച്ചുകുട്ടികളില്‍ കളിയും ചിരിയും കുസൃതിയും നിറച്ച് 'കിളിക്കൊഞ്ചല്‍' എന്ന വിനോദ വിജ്ഞാനപരിപാടിയുടെ സംപ്രേഷണം ആരംഭിച്ചു. മൂന്നു വയസ് മുതല്‍ ആറു വയസുവരെ പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സി ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് 'കിളിക്കൊഞ്ചല്‍' ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാരണം പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുന്ന അങ്കണവാടി കുട്ടികള്‍ക്ക് സുഗമമായ പഠനവും വിനോദവും ഇതുവഴി ലഭ്യമാകും.

രാവിലെ എട്ടു മുതല്‍ 8.30 വരെ വിക്ടേഴ്സ് ചാനല്‍ വഴിയാണ് സംപ്രേഷണം.  വൈകിട്ട് പുനഃസംപ്രേക്ഷണവും ഉണ്ടാകും. കുട്ടികളുടെ ഭാഷ, ക്രിയാത്മകത, ആസ്വാദനം, അറിവ്, ശാരീരിക ചാലക വികാസം എന്നിവക്കെല്ലാം  പ്രാധാന്യം നല്‍കിയാണ് കിളിക്കൊഞ്ചല്‍ ഒരുക്കിയിട്ടുള്ളത്. 

 പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുന്ന അങ്കണവാടി കുട്ടികള്‍ക്ക് തങ്ങളുടെ രക്ഷിതാക്കളുടെ സഹായത്തോടെ അവ തുടരാന്‍ ഇതുവഴി സാധിക്കും.  കുട്ടികള്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നുണ്ടെന്ന് അങ്കണവാടി വര്‍ക്കര്‍മാര്‍ ഉറപ്പുവരുത്തും.

 

date