Post Category
ജില്ലയിൽ 36 ക്യാമ്പുകളിൽ 748 പേർ
കാലവർഷക്കെടുതിയുടെ ഭാഗമായി ജില്ലയിലെ അഞ്ച് താലൂക്കുകളിൽ തുറന്ന 36 ക്യാമ്പുകളിൽ 234 കുടുംബങ്ങളിലെ 748 പേർ കഴിയുന്നു. 309 സ്ത്രീകൾ, 284 പുരുഷൻമാർ, 155 കുട്ടികൾ എന്നിവരാണ് ക്യാമ്പുകളിൽ കഴിയുന്നത്. മുതിർന്ന പൗരൻമാരായ 35 പേർ, ഭിന്നശേഷിക്കാരായ രണ്ടുപേർ, ക്വാറൻൈറനിലുള്ള 33 പേർ എന്നിവരും വിവിധ ക്യാമ്പുകളിലുണ്ട്. തൃശൂർ താലൂക്കിൽ 10 ക്യാമ്പുകളിലായി 92 കുടുംബങ്ങളുണ്ട്. കൊടുങ്ങല്ലൂർ മൂന്ന് ക്യാമ്പുകൾ, 13 കുടുംബങ്ങൾ, ചാലക്കുടി നാല് ക്യാമ്പുകൾ 50 കുടുംബങ്ങൾ, മുകുന്ദപുരം 14 ക്യാമ്പുകൾ 59 കുടുംബങ്ങൾ, ചാവക്കാട് അഞ്ച് ക്യാമ്പുകൾ 20 കുടുംബങ്ങൾ എന്നിങ്ങനെയാണുള്ളത്.
date
- Log in to post comments