Skip to main content

ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ആരോഗ്യ വകുപ്പിന് കീഴിൽ തൃശൂർ ഗവ. നേഴ്സിംഗ് സ്‌കൂളിൽ 2020-21 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്പെക്ടസും www.dhs.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ആഗസ്റ്റ് 27 വൈകീട്ട് അഞ്ച് മണിക്കകം തൃശൂർ ഗവ. നേഴ്സിംഗ് സ്‌കൂൾ പ്രിൻസിപ്പാളിന് അയ്ക്കുകയോ നേരിട്ടെത്തിക്കുകയോ ചെയ്യണം.
 

date