Post Category
പഠനമുറി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ 2020-21 സാമ്പത്തിക വർഷത്തെ പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവൺമെന്റ് / എയ്ഡഡ് സ്‌കൂളുകളിൽ 8, 9, 10, 11, 12, ക്ലാസ്സുകളിൽ പഠിക്കുന്ന മതിലകം ബ്ലോക്ക് പരിധിയിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ, ജാതി, വരുമാനം, വിദ്യാർത്ഥിയുടെ സ്‌കൂൾ സാക്ഷ്യപത്രം, വീട് 800 ചതുരശ്ര അടിയിൽ താഴെയാണെന്നുള്ള സാക്ഷ്യപത്രം, ആധാർ, റേഷൻ കാർഡ് പകർപ്പ് എന്നിവ ആഗസ്റ്റ് 27 ന് വൈകിട്ട് 5 ന് മുമ്പായി മതിലകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർക്ക് നൽക്കണം. ഫോൺ: 0480 2852560.
date
- Log in to post comments