എഎൻഎം കോഴ്സിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിൽ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗവ. ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സിംഗ് ട്രെയിനിങ് സെന്ററിൽ 2020-22 അധ്യയന വർഷത്തെ എഎൻഎം കോഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ സ്ഥിര താമസക്കാർക്ക് അപേക്ഷിക്കാം. പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ള മലയാളം എഴുതാനും വായിക്കാനും കഴിയുന്ന പെൺകുട്ടികൾ ആയിരിക്കണം. അപേക്ഷകർ 2019 ഡിസംബർ 31ന് 17 വയസ്സ് തികഞ്ഞവർ ആയിരിക്കണം. 30 വയസ്സ് കവിയരുത്.
ഉയർന്ന പ്രായപരിധിയിൽ ഒബിസിക്കാർക്ക് മൂന്ന് വയസ്സും എസ്.സി/എസ്.ടിക്കാർക്ക് അഞ്ച് വയസ്സും ഇളവുണ്ട്. അപേക്ഷാഫോമും പ്രോസ്പെക്ടസും www.dhs.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. എസ്.സി/എസ് ടിക്കാർ 75 രൂപയും മറ്റുള്ളവർ 200 രൂപയും 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ച ഒറീജിനൽ ചലാൻ സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബർ അഞ്ചിന് വൈകീട്ട് അഞ്ച് മണിക്ക് മുൻപ് ഓഫീസിൽ എത്തിക്കണം. ഫോൺ: 04922 217 241.
- Log in to post comments