Skip to main content

പി.എസ്.സി സര്‍ട്ടിഫിക്കറ്റ് പരിശോധന

    കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 444/2016) തസ്തികയുടെ 2020 ഫെബ്രുവരി 24ന് നിലവില്‍ വന്ന സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഓഗസ്റ്റ് 17 മുതല്‍  ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്/പ്രൊഫൈല്‍ മെസ്സേജ് മുഖനേ അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ നിര്‍ദേശിക്കപ്പെട്ട ദിവസങ്ങളിലും സമയത്തും അസ്സല്‍ രേഖകളുമായി നേരിട്ട് ഹാജരാക്കണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. 
 

date