Post Category
തലകാപ്പ് മദ്രസ റോഡ് ഉദ്ഘാടനം ചെയ്തു
കോട്ടക്കല്‍ മണ്ഡലത്തിലെ പൊ•ള പഞ്ചായത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച തലകാപ്പ് മദ്രസ റോഡിന്റെ ഉദ്ഘാടനം പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്.
പഞ്ചായത്ത് പ്രസിഡന്റ് കെ. മൊയ്തീന്‍ അധ്യക്ഷനായി. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എ റഹ്മാന്‍, വാര്‍ഡ് മെമ്പര്‍ മൈമൂന കടക്കാടന്‍ തുടങ്ങി വിവിധ ജനപ്രതിനിധികള്‍ പങ്കെടുത്തു.
date
- Log in to post comments