Skip to main content

പഠനമുറി അപേക്ഷ ക്ഷണിച്ചു

    സംസ്ഥാന പട്ടികജാതി വികസന വകുപ്പ്  മുഖേന സര്‍ക്കാര്‍, എയ്ഡഡ്, ടെക്‌നിക്കല്‍, സ്‌പെഷ്യല്‍ സ്‌കൂളുകളിലെ 8, 9, 10, 11, 12 ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്‍മിക്കുന്നതിന്  വാര്‍ഡ്‌സഭാ ലിസ്റ്റ് നിലവിലില്ലാത്ത പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളിലെ ഗുണഭോക്താക്കളില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു.  അപേക്ഷാഫോം തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ രേഖകള്‍ സഹിതം ഓഗസ്റ്റ് 28 നകം തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം. പദ്ധതികളില്‍ അപേക്ഷിക്കുന്നവരുടെ കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപ വരെയും  വീടിന്റെ വിസ്തീര്‍ണ്ണം 800 സ്‌ക്വര്‍ ഫീറ്റ് വരെയും ആയിരിക്കണമെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. 
 

date