Skip to main content

സിന്തറ്റിക് ക്രിക്കറ്റ് പരിശീലന പിച്ച് സജ്ജീകരണം: താത്പര്യപത്രം ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. എ വി എൻ സി ബി എസ് ഇ സ്‌കൂളിൽ സിന്തറ്റിക് ടർഫ് സിമന്റ് കോൺക്രീറ്റ് ക്രിക്കറ്റ് കോച്ചിംഗ്/ പ്രാക്ടീസിങ് പിച്ച് സജ്ജീകരിക്കുന്നതിന് മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു. പ്രൊപ്പോസലുകൾ 21ന് വൈകിട്ട് 4 വരെ സ്വീകരിക്കും. പ്രീബിഡ് മീറ്റിംഗ് 18ന് രാവിലെ 11.30 ന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2304594.
പി.എൻ.എക്‌സ്. 2776/2020

date