Skip to main content

നെല്ല് സംഭരണം രജിസ്‌ട്രേഷന്‍ ആരംഭിച്ചു

 

സപ്ലൈകോ ഒന്നാം വിള നെല്ലുസംഭരണത്തിന്  ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി പാഡി പോര്‍ട്ടല്‍ തുറന്നു. കഴിഞ്ഞ ഒന്നാംവിളയില്‍ സപ്ലൈകോക്ക് നെല്ല് അളന്ന കര്‍ഷകര്‍ ഇത്തവണ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അവരുടെ രജിസ്‌ട്രേഷന്‍ കൃഷിഭവന്റെ സഹകരണത്തോടെ പുതുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. നേരത്തെ നല്‍കിയ വിശദാംശങ്ങളില്‍ മാറ്റം വരുത്താന്‍ കൃഷിഭവനുകളില്‍ നേരിട്ടോ ഇ-മെയില്‍ മുഖേനയോ അപേക്ഷ നല്‍കി പരിഹരിക്കാം.
 

date