Skip to main content

അങ്കണവാടി ഉദ്ഘാടനം ചെയ്തു

 

താനാളൂര്‍ പഞ്ചായത്ത് 23-ാം വാര്‍ഡിലെ കെ പുരത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച 80-ാം നമ്പര്‍ അങ്കണവാടിയുടെ ഉദ്ഘാടനം വി.അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.മുജീബ് ഹാജി അധ്യക്ഷനായി. എടപ്പയില്‍ കരുണാകരന്റെ സ്മരണയില്‍ മക്കളായ ദയാനന്ദന്‍ രാജന്‍, ഹരീന്ദ്രന്‍, പുഷ്പ എന്നിവര്‍ സൗജന്യമായി വിട്ടുനല്‍കിയ സ്ഥലത്താണ് അങ്കണവാടി നിര്‍മിച്ചിരിക്കുന്നത്. വി.അബ്ദുറഹ്മാന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 13 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. വാര്‍ഡംഗം എടപ്പയില്‍ സുജ, അങ്കണവാടി വര്‍ക്കര്‍ ഉഷ പുന്നക്കല്‍ എന്നിവര്‍ സംസാരിച്ചു.
 

date