Skip to main content

ഐ ടി ഐ പ്രവേശനം

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐ യിലെ ഏകവത്സര, ദ്വിവത്സര കോഴ്‌സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സംസ്ഥാനത്തെ ഏത് ഐ ടി ഐ കളിലേക്കും ഒരു അപേക്ഷ അയച്ചാല്‍ മതി. പ്രിന്റ് ഐ ടി ഐ കളില്‍ സമര്‍പ്പിക്കേണ്ടതില്ല. അപേക്ഷ ഫീസ് 100 രൂപ. കൗണ്‍സിലിംഗ് തീയതി വെബ്‌സൈറ്റ് വഴിയും പത്രമാധ്യമങ്ങള്‍ വഴിയും എസ് എം എസ് വഴിയും അറിയിക്കും. പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിന് ഐ ടി ഐ യില്‍ലെ ഹെല്‍പ്പ് ഡെസ്‌ക്കുമായി ബന്ധപ്പെടാം.  www.itiadmissions.kerala.gov.inwww.detkerala.gov.in     എന്നിവ വഴി അപേക്ഷ സമര്‍പ്പിക്കാം. മാര്‍ഗനിര്‍ദേശങ്ങള്‍ www.detkerala.gov.inwww.itichandanathope.kerala.gov.in    എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍: 0474-2712781.
(പി.ആര്‍.കെ നമ്പര്‍ 2472/2020)

 

date