Skip to main content

പോളിടെക്‌നിക്; ലാറ്ററല്‍ എന്‍ട്രി പ്രവേശനം

പുനലൂര്‍ പോളിടെക്‌നിക് കോളജില്‍ വിവിധ ബ്രാഞ്ചുകളിലേക്കുള്ള രണ്ടാം വര്‍ഷ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനുള്ള രണ്ടാം സ്‌പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ 23 ന് നടക്കും.
ഐ ടി ഐ വിഭാഗം രജിസ്‌ട്രേഷന്‍ രാവിലെ ഒന്‍പത് മുതല്‍ 10 വരെ നടക്കും. ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും പങ്കെടുക്കാം.
പ്ലസ് ടൂ, വി എച്ച് എസ് സി ക്വാട്ടയിലുള്ള രജിസ്‌ട്രേഷന്‍ രാവിലെ ഒന്‍പത് മുതല്‍ 10 വരെ നടക്കും. റാങ്ക് ഒന്നു മുതല്‍ 300 വരെ എല്ലാ വിഭാഗക്കാര്‍ക്കും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പടെ ധീവന വിഭാഗം എല്ലാവരും എസ് സി/എസ് ടി വിഭാഗത്തില്‍ റാങ്ക് 606 വരെയുള്ളവര്‍ക്കും പങ്കെടുക്കാം.
ഉച്ചയ്ക്ക് 12 മുതല്‍ ഒന്നു വരെയുള്ള രജിസ്‌ട്രേഷന് റാങ്ക് 301 മുതല്‍ 500 വരെയുള്ള എല്ലാ വിഭാഗക്കാര്‍ക്കും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എസ് സി/എസ് ടി വിഭാഗക്കാര്‍ക്കും പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി സി, സ്വഭാവ, ജാതി, വരുമാന, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് എന്നിവ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം ഹാജരാകണം.
(പി.ആര്‍.കെ നമ്പര്‍ 2476/2020)

 

date