Skip to main content

കോവിഡ് 408, രോഗമുക്തി 342

ജില്ലയില്‍ ഇന്നലെ(ഫെബ്രുവരി 23) 408 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 342 പേര്‍  രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 407 പേര്‍ക്കും, ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 94 പേര്‍ക്കാണ് രോഗബാധ. കരിക്കോട്-10, കിളികൊല്ലൂര്‍-ഏഴ്, ഇരവിപുരം, വടക്കേവിള, കുറ്റിച്ചിറ, അയത്തില്‍, തിരുമുല്ലാവാരം, ഭാഗങ്ങളില്‍ അഞ്ചുവീതവും കടവൂര്‍, പള്ളിമുക്ക്, പള്ളിത്തോട്ടം എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.
മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-25, കരുനാഗപ്പള്ളി-ഏഴ്, പുനലൂര്‍-ആറ് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ പത്തനാപുരം, കരീപ്ര ഭാഗങ്ങളില്‍ 15 വീതവും വെട്ടിക്കവല-12, പവിത്രേശ്വരം-11, പെരിനാട്-ഒന്‍പത്, പട്ടാഴി, നെടുവത്തൂര്‍, തെക്കുംഭാഗം എന്നിവിടങ്ങളില്‍ എട്ടുവീതവും കുന്നത്തൂര്‍, മയ്യനാട്, പിറവന്തൂര്‍, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ ഏഴുവീതവും തൃക്കോവില്‍വട്ടം, ശൂരനാട് നോര്‍ത്ത്, വിളക്കുടി, മൈലം, ഏരൂര്‍, എഴുകോണ്‍, അഞ്ചല്‍, ഉമ്മന്നൂര്‍, തലവൂര്‍ ഭാഗങ്ങളില്‍ ആറുവീതവും മേലില, തൊടിയൂര്‍, തേവലക്കര, കരവാളൂര്‍, ആദിച്ചനല്ലൂര്‍, ഇളമ്പള്ളൂര്‍, വെസ്റ്റ് കല്ലട, ശാസ്താംകോട്ട പ്രദേശങ്ങളില്‍ അഞ്ചുവീതവും നീണ്ടകര, ചവറ ഭാഗങ്ങളില്‍ നാലുവീതവും വെളിയം, പൂയപ്പള്ളി, പ•ന, പനയം, നെടുമ്പന, നിലമേല്‍, കടയ്ക്കല്‍,  ആരര്യങ്കാവ്, ഇടമുളയ്ക്കല്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.
(പി.ആര്‍.കെ നമ്പര്‍.541/2021)

 

date